കൈപ്പറമ്പ്: കൈപ്പറമ്പ് ബാറിന് മുൻവശം 19ന് രാത്രി 8.10ന് റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രികൻ മുണ്ടത്തിക്കോട് സ്വദേശി കൊളമേത്ത് വീട്ടിൽ സുരേഷ് മകൻ വിഷ്ണു (34) ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.30ന് മരണപെട്ടു.
വേലൂരിലെ 108 ആംബുലൻസ് ഓടിക്കുന്ന ഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. അമ്മ: ഇന്ദിരാഭായി. ഭാര്യ: ഷൈമ.